മൈലാഞ്ചിയുടെ മൊഞ്ചുമായി ‘തട്ടത്തിൻ മറയത്ത്’

single-img
27 March 2012

തട്ടത്തിൻ മറയത്ത്‘ ആരും പറയാത്ത വിനോദിന്റെയും അയിഷയുടെയും വിശുദ്ദപ്രണയം.കസവു തട്ടത്തിന്റെയും മയിലാഞ്ചിയുടെയും മിന്തിരി ചുവപ്പും കാൽ‌പ്പനിക കവിതയുടെ ഈണവുമായി ഒരു ചിത്രം കൂടി.മലർവാടി ആർട്സ് ക്ലബിനുശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകത കൂടി ഇതിനുണ്ട്.മലർവാടിയിലെ പ്രകാശൻ എന്ന കഥാപത്രത്തെ തകർപ്പനാക്കിയ നിവിൻ പോളിയാണ് ഇതിലും നായകൻ.കസവു തട്ടക്കാരിയും ഹിന്ദു യുവാവും തമ്മിലുള്ള പ്രണയവും അതുണ്ടാക്കുന്ന പ്രശ്നങ്ങളുമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.ഉത്തരേന്ത്യൻ മോഡലായ ഇഷയാണ് നായികാ കഥാപാത്രമായ അയിഷയെ അവതരിപ്പിക്കുന്നത്.ബ്യൂട്ടിഫുൾ എന്ന ചിത്രത്തിന്റെ ക്യാമറാമാനായ ജോമോൻ ടി.ജോൺ ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.എല്ലാം കൂടി ഒരു ചെറുപ്പക്കാരുടെ കൂട്ടായ്മ എന്നു വേണമെങ്കിൽ ഈ ചിത്രത്തെ വിശേഷിപ്പിക്കാം.