ശെല്‍വരാജിന്റെ സ്ഥാനാര്‍ഥിത്വം പ്രശ്‌നമുണ്ടാക്കില്ലെന്ന് തിരുവഞ്ചൂര്‍

single-img
27 March 2012

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ ആര്‍.ശെല്‍വരാജിനെ സ്ഥാനാര്‍ഥിയാക്കുന്നത് സംബന്ധിച്ച വിവാദങ്ങള്‍ യുഡിഎഫില്‍ പ്രശ്‌നങ്ങളുണ്ടാക്കില്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സിപിഎം വിടാനുള്ള ശെല്‍വരാജിന്റെ തീരുമാനം സാഹസികമാണെന്നും ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം യുഡിഎഫില്‍ പ്രശ്‌നമാവില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.