തേജീന്ദര്‍ സിംഗ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു

single-img
27 March 2012

കരസേനയുടെ ഉപയോഗത്തിനായി നിലവാരം കുറഞ്ഞ വാഹനങ്ങള്‍ വാങ്ങാന്‍ 14 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്‌തെന്ന കരസേനാമേധാവി ജനറല്‍ വി.കെ. സിംഗിന്റെ വിവാദ വെളിപ്പെടുത്തലിനെതിരെ മുന്‍ പ്രതിരോധ ഉദ്യോഗസ്ഥനായ തേജീന്ദര്‍ സിംഗ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. ഡല്‍ഹിയിലെ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അഭിഭാഷകനായ അനില്‍ അഗര്‍വാള്‍ മുഖേനയാണ് തേജീന്ദര്‍ സിംഗ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.

തെറ്റായ കാര്യങ്ങളാണ് വി.കെ. സിംഗ് വെളിപ്പെടുത്തിയതെന്നും ആയുധ ഇടപാടുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും തേജീന്ദര്‍ സിംഗ് നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. ലെഫ്.കേണലായി വിരമിച്ച ശേഷം കരസേന മേധാവിയെ കണ്ടത് തനിക്ക് പുതിയ നിയനമം നല്‍കണമെന്ന കാര്യം ആവശ്യപ്പെട്ടാണെന്നും ഇക്കാര്യം വി.കെ.സിംഗ് സമ്മതിച്ചുവെന്നും തേജീന്ദര്‍ സിംഗ് ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.