ശാര്‍ക്കര ദേവീക്ഷേത്രത്തില്‍ ആറാട്ടിനിടെ ആന ഇടഞ്ഞു

single-img
27 March 2012

ശാര്‍ക്കര ദേവീക്ഷേത്രത്തില്‍ ആറാട്ടിനിടെ ആന ഇടഞ്ഞ് അരമണിക്കൂറോളം  പരിഭ്രാന്തി പരത്തി. ഇന്നലെ  രാത്രി 11 മണിയോടെ ആല്‍ത്തറമൂട്  ശ്രീകൃഷ്ണസ്വാമി  ക്ഷേത്രത്തിന് സമീപമാണ് ദേവനാരായണന്‍ എന്ന ആന ഇടഞ്ഞത്.  പാപ്പാന്‍മാര്‍ ആനയെ  തളയ്ക്കാന്‍ ശ്രമിച്ചെങ്കിലും  ആന അവരെ വിരട്ടിയോട്ടിച്ചു. ഇത് കണ്ട് ജനക്കൂട്ടവും  ഭയന്നോടി. ആനയുടെ പാപ്പാന്‍മാര്‍ കയറിട്ട് കുരുക്കിയാണ് ആനയെ തളച്ചത്. ആനപ്പുറത്തിരുന്ന വെള്ളംകുടി ക്ഷേത്രത്തിലെ  പൂജാരി  സാഹസികമായാണ് പാപ്പന്‍ രക്ഷപ്പെടുത്തിയത്.