പോലീസ് സ്‌റ്റേഷനില്‍ നിന്ന് വിട്ടയച്ചയാള്‍ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍

single-img
27 March 2012

വലിയതുറ പോലീസ് കസ്റ്റടിയിലെടുത്ത് വിട്ടയച്ച പ്രതിയെ പേട്ട റയില്‍വേ സ്‌റ്റേഷനില്‍  ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി.  പേയാട്ട് പുറക്കോട്ടുകോണം കുഴിവിള വീട്ടില്‍ കെ.തങ്കച്ചനെ(47) ആണ് ശബരി എക്‌സ്പ്രസ് തട്ടി മരിച്ച നിലയില്‍ കണ്ടത്.  ഇദ്ദേഹം  മൂന്ന് മാസം മുമ്പ്  ഊമയായ സിന്ധുവിനെ രണ്ടാം വിവാഹം കഴിച്ചിരുന്നു.

ഞായറാഴ്ച ഭാര്യയായ സിന്ധുവിനേയും കൂട്ടി ശംഖുമുഖം ബീച്ചിലെത്തി മദ്യപിച്ച  ശേഷം ഭാര്യയെ  മര്‍ദ്ദിച്ചതായി സിന്ധുവിന്റെ സഹോദരന്‍ പ്രവീണ്‍ പറയുന്നു. ബീച്ചിലെത്തിയ പ്രവീണ്‍ തങ്കച്ചനുമായി  വഴക്കായി. ഇതേ തുടര്‍ന്നാണ് വലിയതുറ പോലീസ് കസ്റ്റടിയിലെടുത്ത  തങ്കച്ചനെ രാവിലെ വിട്ടയച്ചു.  ഇതില്‍ മനംനൊന്ത്  തങ്കച്ചന്‍ പേട്ടയിലെത്തി ട്രെയിനിനു മുന്നില്‍ ചാടിയതായി കരുതുന്നു.