പാലക്കാട് ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍

single-img
27 March 2012

ജില്ലയില്‍ മെഡിക്കല്‍ കോളജ് സ്ഥാപിക്കാന്‍ ബജറ്റില്‍ തുക വകയിരുത്താത്തതില്‍ പ്രതിഷേധിച്ച് ഇന്ന് ജില്ലയില്‍ ഹര്‍ത്താലിന് ജില്ലാ ഗവ. മെഡിക്കല്‍ കോളജ് ആക്ഷന്‍ കമ്മിറ്റിയുടെ ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. സിപിഎം ഹര്‍ത്താലില്‍ നിന്ന് വിട്ടു നില്‍ക്കും. വ്യാപാരി വ്യവസായി ഏകോപനസമിതി, ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ എന്നിവരും ഹര്‍ത്താലിനെ പിന്തുണയ്ക്കില്ല. ബസ് സര്‍വീസുകള്‍ നടത്തുമെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.