നഴ്സിംഗ് പ്രശ്നം:അടൂർ പ്രകാശ് എ.കെ വാലിയയുമായി കൂടിക്കാഴ്ച്ച നടത്തി.

single-img
27 March 2012

ഡൽഹി:നഴ്സുമാരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി ആരോഗ്യ മന്ത്രി അടൂർ പ്രകാശും ദില്ലി ആരോഗ്യകാര്യമന്ത്രി എ .കെ വാലിയയുമായി ചർച്ച നടത്തി.മുഖ്യമന്ത്രിയുടെ അനുമതിയോടെയായിരുന്നു ഇരു മന്ത്രിമാരുടെയും ചർച്ച.ഇന്നലെ  മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി യു പി മുഖ്യമന്ത്രി അഖിലേഷ് യാദവുമായും ദില്ലി ആരോഗ്യകാര്യമന്ത്രിയുമായും നഴ്സുമാരുടെ തൊഴിൽ പ്രശ്നങ്ങൾ ചർച്ചചെയ്തു .തൊഴിൽ സുരക്ഷയും മിനിമം വേദനം  അടക്കമുള്ള ആവശ്യങ്ങൾ പരിഗണിക്കുന്നതിനാ‍യി ദേശീയ തലത്തിൽ നിയമ നിമ്മാണം നടത്തണമെന്നാവശ്യപ്പെട്ട് ഇന്നു വൈകിട്ട് നഴ്സുമാർ പാർലമെന്റിലേക്ക് മാർച്ചു നടത്തും.