എംഎല്‍എയുടെ മോചനത്തിനു മധ്യസ്ഥരെ വേണെ്ടന്നു മാവോയിസ്റ്റുകള്‍

single-img
27 March 2012

ബിജെഡി എംഎല്‍എ ജീന ഹിക്കക്കയുടെ മോചനത്തിനു മധ്യസ്ഥരുടെ ആവശ്യമില്ലെന്നു തട്ടിക്കൊണ്ടുപോയ മാവോയിസ്റ്റുകള്‍ അറിയിച്ചതായി മുഖ്യമന്ത്രി നവീന്‍ പട്‌നായിക്.
ശ്രീകാകുളം-കോരാപുട് ഡിവിഷനിലെ ആന്ധ്ര-ഒഡീഷ ബോര്‍ഡര്‍ സ്‌പെഷല്‍ സോണല്‍ കമ്മിറ്റി, സിപിഐ (മാവോയിസ്റ്റ്)എന്നു രേഖപ്പെടുത്തിയ തെലുങ്കു ഭാഷയില്‍ എഴുതിയ കത്താണ് മാധ്യമങ്ങള്‍വഴി സര്‍ക്കാരിനു ലഭിച്ചത്. എംഎല്‍എയുടെ ഒപ്പോടുകൂടിയ കത്തും ലഭിച്ചിട്ടുണെ്ടന്നു മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. പോലീസിനെ ഉപയോഗിച്ചുള്ള തെരച്ചില്‍ അവസാനിപ്പിക്കുക, ക്യാമ്പുകളില്‍നിന്നു പോലീസുകാരെ പിന്‍വലിക്കുക, ഗ്രീന്‍ഹണ്ട് ഓപ്പറേഷന്‍ അവസാനിപ്പിക്കുക, എംഎല്‍എയെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെടുന്ന റാലികള്‍ നിരോധിക്കുക, കോരാപുട്- മാല്‍ക്കന്‍ഗിരി ജയിലുകളിലുള്ള ചാസി മുലിയ സംഘ എന്ന സംഘടനയിലെ നേതാക്കളെ വിട്ടയയ്ക്കുക തുടങ്ങി ഏഴ് ആവശ്യങ്ങളാണ് ഇവര്‍ ഉന്നയിച്ചിരിക്കുന്നത്.