മഹാരാഷ്ട്രയിൽ കുഴി ബോംബ് ആക്രമണം

single-img
27 March 2012

മുംബൈ: മഹാരാഷ്ട്രയിലെ ഗച്ചിറോളിയിലുണ്ടായ കുഴിബോംബ് സ്ഫോടനത്തില്‍  15 സി.ആര്‍.പി.എഫ് ഭടന്‍മാര്‍ കൊല്ലപ്പെട്ടു. പുഷ്തോളയില്‍ നിന്നു ഗാട്ടയിലേക്കുള്ള റോഡ് ഉദ്ഘാടനം ചെയ്ത് ബസില്‍ യാത്ര ചെയ്യുകയായിരുന്ന പട്ടാളക്കാരാണ് കൊല്ലപ്പെട്ടത്.  മാവോയിസ്റ്റുകളാണ് കുഴിബോംബ് സ്ഥാപിച്ചതെന്നു സംശയിക്കുന്നു.ബസിൽ നിറയെ പട്ടാളക്കാർ ഉണ്ടായിരുന്നതിനാൽ മരണസംഖ്യ  കൂടാൻ  ഇനിയും സാധ്യത ഉണ്ട്.ഗച്ചിറോളി തികച്ചും വിജനസ്ഥലമായതിനാല്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക്  പ്രയാസകരമാണ്.മാവോയിസ്റ്റ് സാന്നിധ്യം കൂടുതലുള്ള മേഖലയാണിത്.  2009ലുണ്ടായ  മാവോയിസ്റ്റ് ആക്രമണത്തില്‍ ഇവിടെ 17 പേര്‍ കൊല്ലപ്പെട്ടിരുന്നു.പുശ് തോളയ്ക്കടുത്ത് ധനോറ പോലീസ് സ്റ്റേഷൻ പരിധിയിൽ‌പ്പെട്ട സ്ഥലമാണു ഗചിറോളി.