കൂടംകുളം നിവാസികളുടെ സമാധാന സമരത്തിന് വിജയം

single-img
27 March 2012

കൂടംകുളം ആണവ പദ്ധതിക്കെതിരെ സമാധാന സമരം നടത്തി വന്ന തദ്ദേശവാസികൾക്ക് ഭാഗിക വിജയം.പ്രദേശത്തു പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ പിൻ വലിക്കാനും സമരം ചെയ്തതിന് അറസ്റ്റ് ചെയ്തവരെ വിട്ടയക്കാനും ജില്ലാ മജിസ്ട്രേറ്റുമായി നടത്തിയ ചർച്ചയിൽ ധാരണയായതായി സമര സമിതി നേതാവ് എസ്.പി.ഉദയ കുമാർ അറിയിച്ചു.ഇതിനെ തുടർന്ന് നിരാഹാര സമരം അവസാനിപ്പിക്കുമെന്നും അദേഹം പറഞ്ഞു.എന്നാൽ നാളെ മാത്രമേ ഇതിനു സ്ഥിരീകരണം ലഭിക്കുകയുള്ളു എന്നാണ് റിപ്പോർട്ട്.അതിനാൽ അതുവരെ നിരാഹാര സമരം തുടരുമെന്നാണ് അറിയുന്നത്.തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും അറസ്റ്റ് ചെയ്യപ്പെട്ടവർ തിരികെയെത്തുകയും ചെയ്യുന്നത് വരെ കുട്ടികൾ സ്കൂളിൽ പോകുകയോ ബോട്ടുകൾ കടലിൽ ഇറക്കുകയോ കടകൾ തുറക്കുകയോ ചെയ്യില്ല.സമാധാനപരമായി സമരം നടത്തിയ ഒരു ജനതയുടെ വിജയത്തിനാണ് കൂടംകുളം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്.എന്നാൽ പദ്ധതിയുമായി മുന്നോട്ടു പോകുന്ന ഗവൺമെന്റിനെതിരെ അന്തിമ വിജയം അവർക്ക് കൈവരിക്കാൻ കഴിയുമോയെന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.