ഇന്ത്യയെ ഞട്ടിച്ച് കര്‍ണാടകയില്‍ നിന്നും വഖാഫ് അഴിമതി വെളിപ്പെടുത്തല്‍

single-img
27 March 2012

കര്‍ണാടകയില്‍ നിന്നും ടു.ജി. സ്‌പെ്കട്രം അഴിമതിയെ കടത്തിവെട്ടുന്ന കഥകള്‍. കര്‍ണാടകയിലെ വഖഫ് വക സ്വത്തുക്കള്‍ കൈകാര്യം ചെയ്തതില്‍ 2.1 ലക്ഷം കോടി രൂപയുടെ അഴിമതി കണ്ടെത്തിയെന്നാണ് ന്യൂനപക്ഷ ചെയര്‍മാന്‍ അന്‍വര്‍ മണിപ്പാടിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തിയത്. കൈമാറിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി സദാനന്ദ ഗൗഡ പറഞ്ഞു.

മലയാളികളായ രാഷ്ട്രീയ നേതാക്കളുള്‍പ്പെടെ 38 പേരാണ് കുറ്റക്കാരായി അന്വേഷണ സംഘത്തിന്റെ ലിസ്റ്റിലുള്ളതെന്നു കേള്‍ക്കുന്നു. മാധ്യമ റിപ്പോര്‍ട്ടുകളെയും പരാതികളെയും തുടര്‍ന്ന് 2011 നവംബറിലാണ് സര്‍ക്കാര്‍ അന്‍വര്‍ മണിപ്പാട് ചെയര്‍മാനായി മൂന്നംഗ അന്വേഷണ സമിതി രൂപവത്കരിച്ചത്. വഖഫ് ബോര്‍ഡിനുള്ള 54,000 ഏക്കര്‍ ഭൂമിയില്‍ 22,000 മുതല്‍ 27,000 ഏക്കര്‍ വരെ ഭൂമി അന്യാധീനപ്പെടുകയും മറിച്ചുവില്‍ക്കുകയും ചെയ്തു. വഖഫ് ബോര്‍ഡിന്റെ മൊത്തം നാലുലക്ഷം കോടി രൂപയുടെ ആസ്തിയില്‍ 2.1 ലക്ഷം കോടിയുടെ ക്രമക്കേടാണ് നടന്നത്.