Breaking News

കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് പി.കെ.വിജയരാഘവന്‍ അന്തരിച്ചു

കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് പി.കെ.വിജയരാഘവന്‍ (75) അന്തരിച്ചു. മംഗലാപുരം യൂണിറ്റി ആശുപത്രിയില്‍ രാവിലെ എട്ട് മണിയോടെയായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. കണ്ണൂര്‍ രാഷ്ട്രീയത്തില്‍ കെ.സുധാകരന്‍ എം.പിയുടെ അടുത്ത അനുയായിയായാണ് വിജയരാഘവന്‍ അറിയപ്പെടുന്നത്. ഡിസിസി പ്രസിഡന്റായിരുന്ന പി.രാമകൃഷ്ണനും കെ.സുധാകരനും തമ്മിലുള്ള ആരോപണപ്രത്യാരോപണങ്ങള്‍ക്കൊടുവില്‍ രാമകൃഷ്ണന്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് മൂന്നുമാസം മുമ്പ് വൈസ് പ്രസിഡന്റായിരുന്ന വിജയരാഘവന്‍ പ്രസിഡന്റായി താത്കാലികമായി ചുമതലയേറ്റത്. കടമ്പൂര്‍ സ്വദേശിയായ പി.കെ വിജയരാഘവന്‍ സംഘടനാ കോണ്‍ഗ്രസിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. പിന്നീട് ജനതാപാര്‍ട്ടിയിലും പ്രവര്‍ത്തിച്ചശേഷം കോണ്‍ഗ്രസ് ഐയിലെത്തി. ഏറെക്കാലം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.