കെജരിവാളിന്റെ പ്രഖ്യാപനം:ഹസാരെ സംഘത്തിനെതിരെ പ്രമേയം പാസ്സാക്കണം-പാര്‍ലമെന്റ് എം.പിമാര്‍

single-img
27 March 2012

പാര്‍ലമെന്റ് അംഗങ്ങളെ കള്ളന്മാരെന്നും കൊലപാതകിയെന്നും മാനഭംഗവീരന്മാരെന്നും വിളിച്ച അരവിന്ദ് കെജരിവാളിന് എതിരെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒറ്റക്കെട്ടായി  രംഗത്തു വന്നു.  ഹസാരെ സംഘത്തെ അനുകൂലിച്ച ബി.ജെ.പിയും ഈ വിഷയത്തില്‍  എതിരാണ്.   സി.ബി.ഐ  അന്വേഷണ പ്രഖ്യാപനം സഭയ്ക്ക് പുറത്തു നടത്തിയത് ശരിയല്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ഹാസാരെ സംഘത്തിന്  എതിരായ പ്രമേയം പാസാക്കണമെന്ന ആവശ്യവും എം.പിമാര്‍ ഉന്നയിച്ചു.
തനിക്കെതിരെ  നടപടി  എടുത്താല്‍ പ്രശ്‌നം തീരുമെങ്കില്‍ അത് സ്വീകരിക്കാന്‍ തയ്യാറാണെന്നും ആത്മവിചാരണ നടത്താന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ തയ്യാറാവണമെന്നും കെജരിയവാള്‍ പ്രതികരിച്ചു.