രാജ്യസഭ സീറ്റിനു വേണ്ടി മാണി രംഗത്ത്

single-img
27 March 2012

യു.ഡി.എഫിനുള്ളിൽ ആവശ്യങ്ങളുടെ പെരുമഴക്കാലം.ഏറ്റവും പുതിയതായി രംഗത്തെത്തിയിരിക്കുന്നത് കേരളത്തിന്റെ ധനമന്ത്രിയും കേരള കോൺഗ്രസ് (എം) നേതാവുമായ കെ.എം.മാണി.തങ്ങൾക്ക് രാജ്യസഭ സീറ്റ് നൽകാമെന്ന വാഗ്ദാനം പാലിക്കണമെന്നാണ് ആവശ്യം.അഞ്ചാം മന്ത്രിയെ സംബന്ധിക്കുന്ന വിഷയത്തിൽ ഇടഞ്ഞു നിൽക്കുന്ന ലീഗ്,ഗണേഷ് കുമാറിന്റെ പേരിൽ ബഹളമുണ്ടാക്കുന്ന കേരള കോൺഗ്രസ് ബി എന്നിവർക്കൊപ്പം കോൺഗ്രസ്സിന് പുതിയ തലവേദനയായി മാണിയുടെ ആവശ്യം മാറുമോ എന്ന് വരും ദിവസങ്ങളിൽ വ്യക്തമാകും.