National

ജനസംഘര്‍ഷ് മഞ്ചിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി

ഗുജറാത്ത് കലാപക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ വിളിച്ചു വരുത്താന്‍ സംഭവത്തെ കുറിച്ച് അന്വേഷിക്കുന്ന നാനാവതി കമ്മീഷന് നിര്‍ദ്ദേശം നല്‍കണമെന്നുള്ള ഹര്‍ജി  പരിഗണിക്കാനാവില്ലെന്ന്  സുപ്രീം കോടതി. ഇതേ തുടര്‍ന്ന് ജനസംഘര്‍ഷ് മഞ്ച് എന്ന എന്‍.ജി.ഒ ഹര്‍ജി പിന്‍വലിച്ചു. മോഡിയെ വിളിച്ചു വരുത്തേണ്ടതില്ലെന്ന ഗുജറാത്ത് ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്താണ് ജനസംഘര്‍ഷ് ഹര്‍ജി നല്‍കിയത്.  എന്നാല്‍ ഹൈക്കോടതി വിധിയില്‍ ഇടപെടാന്‍ ആഗ്രഹമില്ലെന്ന് ജസ്റ്റീസുമാരടങ്ങിയ ഡിവിഷന്‍ ബെഞ്ച്  വ്യക്തമാക്കി.  നാനാവതി കമ്മീഷനെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെടാനാകില്ലെന്നും ബെഞ്ച് വ്യക്തമാക്കി.