ഐസ്‌ക്രീം കേസ്: വി.എസിന് രാഷ്ട്രീയ വൈരാഗ്യമെന്ന് സര്‍ക്കാര്‍

single-img
27 March 2012

ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്ചുതാനന്ദന്റെ നിലപാടുകള്‍ രാഷ്ട്രീയ വൈരാഗ്യം മൂലമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഐസ്‌ക്രീം കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പൊതു രേഖയല്ലെന്നും അതിനാല്‍ തന്നെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വി.എസിന് നല്‍കാനാവില്ലെന്നും അഡ്വേക്കേറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു.

ഈ കേസില്‍ വി.എസ്. പരാതിക്കാരനോ സാക്ഷിയോ അല്ലെന്നും അഡ്വക്കേറ്റ് ജനറല്‍ പറഞ്ഞു. ഐസ്‌ക്രീം കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കണമെന്ന വി.എസിന്റെ ഹര്‍ജി പരിഗണിക്കവെയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.