ഹസാരെ സംഘത്തിനെതിരായ ശാസനാപ്രമേയം ലോക് സഭ പാസാക്കി

single-img
27 March 2012

അണ്ണാ ഹസാര സംഘത്തിനെതിരെ ലോക് സഭയിൽ അവതരിപ്പിച്ച ശാസനാപ്രമേയം അംഗങ്ങൾ ഐക്യകണ്ഠേന പാസാക്കി.ജനതാദൾ (യു) അധ്യക്ഷൻ ശരത് യാദവ് അവതരിപ്പിച്ച പ്രമേയം അംഗങ്ങൾക്കെതിരെ മോശം പദപ്രയോഗങ്ങൾ നടത്തിയ ഹസാരെ സംഘത്തിനുള്ള ശാസനയാണ്.

ഞായറാഴ്ച ഡൽഹിയിലെ ജന്തർ മന്തറിൽ വിവിധ ആവശ്യങ്ങളുയർത്തി അണ്ണ ഹസാരെ നിരാഹാര സമരം നടത്തിയതിന്റെ ഇടയിലാണ് വിവാദ പരാമർശങ്ങൾ ഉണ്ടായത്.പാർലമെന്റ് അംഗങ്ങളെ ബലാത്സംഗവീരമ്മാരെന്നും കള്ളമ്മാരെന്നു കൊലപാതകികളെന്നും സംഘത്തിലെ പ്രധാനിയായ അരവിന്ദ് കെജിരിവാൾ വിളിച്ചതാണ് രാഷ്ട്രീയ പാർട്ടികളെ മുഴുവൻ ചൊടിപ്പിച്ചത്.നിയമ നിർമ്മാതാക്കളെ ഒന്നടങ്കം അപമാനിക്കുന്ന വാക്കുകളെന്ന് വിമർശിച്ച അംഗങ്ങളെല്ലാവരും പ്രമേയത്തെ പിന്തുണച്ചു.

പാർലമെന്റിൽ ജനങ്ങൾക്കുള്ള വിശ്വാസം തകർക്കുന്നതിന്നുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നു ശരത് യാദവ് പറഞ്ഞു.എം പി മാരെ അപമാനിക്കുന്നത് ഹസാരെ സംഘത്തിന്റെ പതിവായി മാറിയതായും അദ്ദേഹം കുറ്റപ്പെടുത്തി.മുലായം സിംഗ് യാദവ്,ഫറൂഖ് അബ്ദുള്ള തുടങ്ങിയ നേതാക്കൾ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു.