ഗ്രാന്റ്മാസ്റ്റര്‍

single-img
27 March 2012

ബി. ഉണ്ണികൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഗ്രാന്റ്മാസ്റ്ററില്‍ മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്നു. പ്രിയാമണിയാണ് നായിക. യുവതാരം നരേന്‍ ഈ ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. അനൂപ് മേനോന്‍, ബാബു ആന്റണി, ജഗതി, സിദ്ദിഖ്, റോമ, മിത്രാ കൂര്യന്‍, റിയാസ് ഖാന്‍, ദേവന്‍, ശ്രീലക്ഷ്മി എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ദീപക് ദേവാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.

വിനോദ് ഇല്ലംമ്പള്ളി ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റിംഗ് – മനോജ്. കലാസംവിധാനം – ജോസഫ് നെല്ലിക്കന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – അരോമ മോഹന്‍. യുടിവി മോഷന്‍ പിക്‌ചേഴിസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകുന്നു