ഗണേഷ്‌കുമാര്‍ അഹങ്കാരത്തിന്റെ മൂര്‍ദ്ധന്യത്തില്‍: പിള്ള

single-img
27 March 2012

പാര്‍ട്ടിയെ വേണ്ടാത്ത മന്ത്രിയെ പാര്‍ട്ടിക്കും വേണ്‌ടെന്ന് കേരളാ കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള. മന്ത്രി ഗണേഷ്‌കുമാര്‍ പാര്‍ട്ടിയെ തള്ളിപ്പറഞ്ഞിരിക്കുകയാണെന്നും ഗണേഷ് അഹങ്കാരത്തിന്റെ മൂര്‍ദ്ധന്യത്തലാണെന്നും പിള്ള പറഞ്ഞു.

പാര്‍ട്ടിയുടെ നിലപാട് നാളെ ചേരുന്ന യുഡിഎഫ് യോഗത്തിനെ അറിയിക്കും. യുഡിഎഫ് നിലപാട് അറിഞ്ഞ ശേഷം ഒരാഴ്ചയ്ക്കുള്ളില്‍ അന്തിമ നിലപാട് പ്രഖ്യാപിക്കും. പാര്‍ട്ടിയുടെ തീരുമാനം യുഡിഎഫ് നേതാക്കളെ വ്യക്തിപരമായി അറിയിച്ചിട്ടുണ്ട്. മന്ത്രി സ്ഥാനം തന്നത് പാര്‍ട്ടിയ്ക്കാണ്. വ്യക്തിക്കല്ല. അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് തീരുമാനമെടുക്കാം.

മന്ത്രിയുടെ പേഴസ്ണല്‍ സ്റ്റാഫില്‍ പോലും ഒരു കേരളാ കോണ്‍ഗ്രസുകാരനെ വെയ്ക്കാന്‍ ഗണേഷ് കുമാര്‍ തയാറായിട്ടില്ല. ഭൂമിയോളം സഹിച്ചിട്ടും മന്ത്രിയുടെ അഹങ്കാരത്തിന് ഒരു കുറവുമില്ല. മന്ത്രിയെക്കൊണ്ട് സഹികെട്ട സാഹചര്യത്തിലാണ് ഇത്തരമൊരു നിലപാടെടുക്കേണ്ടി വന്നതെന്നും ബാലകൃഷ്ണപിള്ള വാര്‍ത്താസമ്മേളനതതില്‍ പറഞ്ഞു.