എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ബൈക്കപകടത്തില്‍ മരിച്ചു

single-img
27 March 2012

ബൈക്ക് കാറിലിടിച്ച് മൂന്നാംവര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി മരിച്ചു. കളിയിക്കാവിള സ്വദേശി  ചന്ദ്രശേഖരിന്റെ മകന്‍ വിവേക് ശേഖര്‍ (21) ആണ് മരിച്ചത്.  മാര്‍ത്താണ്ഡം കോളേജ് ഓഫ്  എന്‍ജീനിയറിംഗിലെ മൂന്നാംവര്‍ഷ ഇന്‍ഫര്‍മേഷന്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിയാണ് വിവേക് ശേഖര്‍. ഇന്നലെ രാത്രി 10.30 ന്  ദേശീയപാതയില്‍ ഇഞ്ചിവിള ജംഗ്ഷനിലാണ്  അപകടം നടന്നത്. റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ നിന്ന്  ദേശീയപാതയിലേക്ക് കയറിയപ്പോള്‍  എതിരെ വന്ന കാര്‍ ഇടിക്കുകയായിരുന്നു.