ബാലകൃഷ്ണപിള്ള പറയുന്നതില്‍ കാര്യമുണ്‌ടെന്ന് ചെന്നിത്തല

single-img
27 March 2012

ആര്‍. ബാലകൃഷ്ണപിള്ളയുടെ പരാതികളില്‍ കാര്യമുണ്‌ടെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. ഗണേഷിനെ മന്ത്രിസ്ഥാനത്ത് നിന്നും മാറ്റണമെന്ന ബാലകൃഷ്ണപിള്ളയുടെ ആവശ്യത്തെക്കുറിച്ച് തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. ബാലകൃഷ്ണപിള്ള ഉയര്‍ത്തുന്ന കാര്യങ്ങള്‍ ഗൗരവമാര്‍ന്നതാണ്. ബാലകൃഷ്ണയെപ്പോലുള്ള ആള്‍ നിസാരമായ കാര്യങ്ങള്‍ ഉന്നയിക്കുമോ എന്നായിരുന്നു ചെന്നിത്തലയുടെ ചോദ്യം. പിള്ള മുന്നോട്ടുവെയ്ക്കുന്ന പ്രശ്‌നങ്ങള്‍ യുഡിഎഫില്‍ ഉന്നയിച്ചാല്‍ അക്കാര്യം പരിഗണിക്കുമെന്നും ചെന്നിത്തല പറഞ്ഞു.