ബിജു സലീമിന്റെ റിമാൻഡ് കാലാവധി നീട്ടി

single-img
27 March 2012

തിരുവനന്തപുരം: ഇ- മെയില്‍ വിവാദവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഹൈടെക് സെല്ലിലെ റിസര്‍വ് സബ് ഇന്‍സ്പെക്ടര്‍ ബിജു സലീമിന്റെ റിമാൻഡ് കാലാവധി ഈ മാസം 31 വരെ നീട്ടി. കോഴിക്കോട് നടന്ന യുവജനസംഘടനയുടെ യോഗത്തില്‍ ബിജു സലീം പങ്കെടുത്ത വിവരം ചോദ്യം ചെയ്യലില്‍ തെളിഞ്ഞതായി പൊലീസ് കോടതിയെ അറിയിച്ചു.ഇയാളുടെ ജാമ്യാപേക്ഷ നാളെ തിരുവനന്തപുരം സി.ജെ.എം കോടതി പരിഗണിയ്ക്കും.