കോഫി അന്നന്റെ സമാധാന നിര്‍ദേശം സിറിയ അംഗീകരിച്ചു

single-img
27 March 2012

യുഎന്‍ ദൂതന്‍ കോഫി അന്നന്‍ മുന്നോട്ടുവച്ച സമാധാനപദ്ധതിക്ക് സിറിയ അംഗീകാരം നല്‍കി. എന്നാല്‍, രക്തച്ചൊരിച്ചില്‍ തുടരുകയാണെന്നും വിമതര്‍ക്ക് എതിരേ പോരാടിയ സിറിയന്‍ സൈന്യം ലബനീസ് അതിര്‍ത്തികടന്ന് ആക്രമണം നടത്തിയെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു. പരിക്കേറ്റവരെ ഒഴിപ്പിച്ചുമാറ്റാനും ജീവകാരുണ്യസഹായം എത്തിക്കാനുമായി ദിവസവും രണ്ടു മണിക്കൂര്‍ പോരാട്ടം നിര്‍ത്തിവയ്ക്കണമെന്ന് അന്നന്‍ നിര്‍ദേശിച്ചു. സമാധാന പദ്ധതിക്ക് മോസ്‌കോയും ബെയ്ജിംഗും പിന്തുണ പ്രഖ്യാപിച്ചു. രണ്ടിടത്തും അന്നന്‍ നേരിട്ടെത്തി ചര്‍ച്ച നടത്തുകയുണ്ടായി.