വെസ്റ്റിന്‍ഡീസ് – ഓസ്‌ട്രേലിയ പരമ്പര സമനിലയില്‍

single-img
26 March 2012

വെസ്റ്റിന്‍ഡീസ് – ഓസ്‌ട്രേലിയ അഞ്ചു മത്സര ഏകദിന പരമ്പര 2-2 സമനിലയില്‍ അവസാനിച്ചു. നിര്‍ണായകമായ അഞ്ചാം ഏകദിനത്തില്‍ ഓസ്‌ട്രേലിയ 30 റണ്‍സിന്റെ ജയത്തോടെ പരമ്പര സമനിലയിലെത്തിച്ചു. ഒരു സെഞ്ചുറിയുള്‍പ്പെടെ 222 റണ്‍സ് നേടിയ വിന്‍ഡീസ് താരം കിരണ്‍ പൊളാര്‍ഡാണ് പരമ്പരയുടെ താരം. അഞ്ചാം ഏകദിനത്തില്‍ ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ ഓസ്‌ട്രേലിയ 50 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സ് നേടി. ക്യാപ്റ്റന്‍ ഷെയ്ന്‍ വാട്‌സണ്‍ (66), ഡേവിഡ് വാര്‍ണര്‍ (69), പീറ്റര്‍ ഫോറസ്റ്റ് (53) എന്നിവര്‍ ഓസ്‌ട്രേലിയയ്ക്കുവേണ്ടി അര്‍ധസെഞ്ചുറി നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് 47.2 ഓവറില്‍ 251 റണ്‍സിനു പുറത്തായി. ക്യാപ്റ്റന്‍ ഡാരന്‍ സമി (84) അഡ്രിയാന്‍ ഭരത് (42), ആന്ദ്രേ റസല്‍ (41), പൊളാര്‍ഡ് (33) എന്നിവര്‍ മാത്രമേ വിന്‍ഡീസ് നിരയില്‍ ഭേദപ്പെട്ട ബാറ്റിംഗ് കാഴ്ചവച്ചുള്ളൂ. ഡാരന്‍ സമിയാണ് മാന്‍ ഓഫ് ദ മാച്ച്.