തെലുങ്കാനയ്ക്കുവേണ്ടി ഒരു ആത്മഹത്യ കൂടി

single-img
26 March 2012

വാറംഗല്‍: പ്രത്യേക തെലങ്കാന സംസ്‌ഥാനത്തിനായി വീണ്ടുമൊരു ആത്മഹത്യ കൂടി. വാറംഗലിനടുത്ത്‌ ഹനംകൊണ്ടയില്‍ രാജമൗലി (30) എന്ന ഓട്ടോ ഡ്രെവറാണ് ദേഹത്ത്  പെട്രോളൊഴിച്ച്‌  തീ കൊളുത്തി ആത്മഹത്യ ചെയ്‌തത്‌.രാവിലെ പതിനൊന്ന്‌ മണിയോടെ ഹനംകൊണ്ട പബ്ലിക്‌ ഗാര്‍ഡനിലെത്തിയ ഇയാള്‍ തീ കൊളുത്തിയ ശേഷം ‘ജയ്‌ തെലങ്കാന’ എന്ന്‌ ഉറക്കെ വിളിച്ചു പറയുന്നാണ്ടായിരുന്നു എന്നു   ദൃക്‌സാക്ഷികള്‍ പറയുന്നു.ശനിയാഴ്ച്ച ഭോജ്യ നായിക് എന്ന എം ബി എ വിദ്യാര്‍ഥിയും   ഇതേ ആവശ്യവുമായി  ആത്മഹത്യ ചെയ്തിരുന്നു .