തിരുവനനന്തപുരം ഡെപ്യൂട്ടി ഡയറക്ടര്‍ മരിച്ച നിലയില്‍

single-img
26 March 2012

ടൂറിസം വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടര്‍  ബീനാവര്‍ഗ്ഗീസ്  വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.  അസുഖമായതിനാല്‍  മൂന്ന് ദിവസത്തെ  അവധിയിലായിരുന്നു ഇവര്‍.  ടൂറിസം വകുപ്പിലെ തന്നെ ഡപ്യൂട്ടി ഡയറക്ടറായ  വര്‍ഗീസ് ആണ് ഭര്‍ത്താവ്. സംഭവദിവസം ഭര്‍ത്താവും മക്കളും വീട്ടിലില്ലായിരുന്നു.

പാലക്കാട്ടേക്ക് ട്രാന്‍സ്ഫര്‍ ആയ ഭര്‍ത്താവ് ഇന്നലെ രാത്രിയില്‍ ഫോണ്‍വിളിച്ചിട്ടും  എടുക്കാതായായപ്പോള്‍ അയല്‍ക്കാരെ വിളിച്ച്  വിവരം പറഞ്ഞു. അവരെത്തി  വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴാണ്  കട്ടിലില്‍ മരിച്ച നിലയില്‍ ഇവരെ കണ്ടത്. മൃതദേഹം മെഡിക്കല്‍കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. ദീപക്, ദീപേഷ് എന്നിവരാണ് മക്കള്‍.