തമിഴ്‌നാട് ബജറ്റ് ഡിഎംകെ ബഹിഷ്‌കരിച്ചു

single-img
26 March 2012

തമിഴ്‌നാട് നിയമസഭയില്‍ എഐഎഡിഎംകെ സര്‍ക്കാരിന്റെ 2012-13 വര്‍ഷത്തെ ബജറ്റ് അവതരണം ഡിഎംകെ ബഹിഷ്‌കരിച്ചു. ധനമന്ത്രി ഒ.പനീര്‍ശെല്‍വം അവതരിപ്പിച്ച ബജറ്റില്‍ ജനങ്ങള്‍ക്ക് പ്രയോജനകരമായ പദ്ധതികള്‍ ഇല്ലെന്ന് ആരോപിച്ചാണ് ബഹിഷ്‌കരണം. സഭയ്ക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷ അംഗങ്ങള്‍ ഇറങ്ങിപ്പോവുകയായിരുന്നു. ഡിഎംകെ നേതാവ് എം.കെ.സ്റ്റാലിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.