പട്ടിക ജാതിക്കാർക്ക് 416 ഗ്രാമങ്ങൾ

single-img
26 March 2012

തിരുവനന്തപുരം:സംസ്ഥാനത്ത് പട്ടികജാതി സമുദായങ്ങൾക്ക്  പ്രാമുഖ്യമുള്ള പ്രദേശങ്ങളില്‍ മതിയായ അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കിക്കൊണ്ട് 416  പട്ടികജാതി ഗ്രാമങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള ഭരണാനുമതി നല്‍കിയതായി പട്ടികജാതി- പിന്നോക്ക സമുദായക്ഷേമ ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ അറിയിച്ചു. ഒരു ഗ്രാമത്തിന്‌ 15 ലക്ഷം രൂപ എന്ന ക്രമത്തില്‍ 62.4 കോടി രൂപയാണ്‌ പദ്ധതിക്കായി ചെലവഴിക്കുക. റോഡ്, വൈദ്യുതി, ശുദ്ധജല വിതരണം, ശുചിത്വസംവിധാനങ്ങള്‍, വീടുകളുടെ നവീകരണം, ജീവിതോപാധികള്‍,കളിസ്ഥലം, കോമണ്‍ കമ്പോസ്റ് സംവിധാനം അഥവാ ബയോഗ്യാസ്, വിദഗ്ധ തൊഴില്‍ പരിശീലനം വനിതാ സ്വയം സഹായ സംഘങ്ങള്‍ക്കു മൈക്രോസംരംഭങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് സ്വയംപര്യാപ്ത ഗ്രാമങ്ങളെന്നു മന്ത്രി പറഞ്ഞു.