ഐ സ്കാനർ പണിമുടക്കി.ഷാർജ വിമാനത്താവളത്തിൽ യാത്രക്കാർ കുടുങ്ങി

single-img
26 March 2012

യാത്രക്കാരുടെ കണ്ണ് സ്കാൻ ചെയ്യുന്ന സംവിധാനം പണിമുടക്കിയതിനെ തുടർന്ന് ഷാർജ അന്തര്‍ദേശീയ വിമാനത്താവളത്തില്‍ നൂറ് കണക്കിനു യാത്രക്കാർ മണിക്കൂറുകളോളം കുടുങ്ങി.ഞായറാഴ്ച പുലര്‍ച്ചെയാണ് കണ്ണ് പരിശോധന സംവിധാനത്തില്‍ തകരാറുണ്ടായത്.  യുഎഇയിലെത്തുന്നവര്‍ ഐ സ്കാന്‍ നടത്തേണ്ടത് നിര്‍ബന്ധമാണ്.യാത്രക്കാരുടെ പ്രതിഷേധത്തെ തുടർന്ന് അബുദാബി പോലീസിന്റെ പക്കലുള്ള ഐ സ്കാനർ കൊണ്ട് വന്നാണു പ്രശ്നം പരിഹരിച്ചത്