‘റാ വൺ‘ ആനിമേറ്ററിനു വാഹനാപകടത്തിൽ പരിക്കേറ്റു.

single-img
26 March 2012

മുംബൈ: ഷാരൂഖ് ഖാന്‍ അഭിനയിച്ച ‘റാ വണ്‍’ ചിത്രത്തിന് സ്പെഷ്യല്‍ ഇഫകട്സുകള്‍ ഒരുക്കിയ ആനിമേറ്റര്‍ ചാരു കന്ധലിന്(28) വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നു.തലയ്ക്കും ,നട്ടെല്ലിനും കാലിനും ക്ഷതമേറ്റ ചാരുവിന്റെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ പരിശ്രമിച്ചു വരികയാണ്.ഞായറാഴ്ച്ച പുലർച്ചെ ഒരു പാർട്ടിയിൽ പങ്കെടുത്തു മടങ്ങും വഴിയായിരുന്നു അപകടം. ചാരു സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയില്‍ മദ്യലഹരിയില്‍ അമിതവേഗതയില്‍ ഓടിച്ചുവന്ന കാര്‍ ഇടിക്കുകയായിരുന്നു. സഹോദരി റിതുവും സുഹൃത്തായ വിക്രാന്ത് ഗോയലും ചാരുവിനൊപ്പമുണ്ടായിരുന്നു. ഇവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടം വരുത്തിയ കാര്‍ ഡ്രൈവര്‍ മനോജ് ഗൌതം എന്നയാളെ പൊലീസ് അറസ്റ്റു ചെയ്ത് കേസെടുത്തിട്ടുണ്ട്.