പാക്കിസ്ഥാന്‍ ആക്രമിക്കുമെന്ന് താലിബാന്‍ ഭീഷണി

single-img
26 March 2012

അഫ്ഗാനിസ്ഥാനിലെ  നാറ്റോ സേനയ്ക്കു ഇന്ധനവും മറ്റു സാധനങ്ങളും എത്തിക്കുന്നതിനുള്ള പാത  പാക്കിസ്ഥാന്‍ തുറന്നു നല്‍കിയാല്‍ രാജ്യത്തെ ആക്രമണപരമ്പര നടത്തുമെന്ന് പാക് താലിബാന്‍ ഭീഷണി.  നാറ്റോ പാത തുറന്നു നല്‍കാന്‍ അമേരിക്കയുടെ   സമ്മര്‍ദ്ദത്തിനു വഴങ്ങാനാണ് പാക് എംപിമാരുടെ തീരുമാനമെങ്കില്‍ പാര്‍ലമെന്റ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ വധിക്കുമെന്നാണ് താലിബാന്‍ ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. ഇതോടെ എാതുവിധേനയും നാറ്റോ പാത തുറപ്പിക്കാനുള്ള അമേരിക്കയുടെ ശ്രമങ്ങള്‍ക്കു തിരിച്ചടിയാവുകയാണ് താലിബാന്റെ വെല്ലുവിളി.