മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഡല്‍ഹിയില്‍

single-img
26 March 2012

കേരളത്തിനായുള്ള കേന്ദ്ര പദ്ധതികളുടെ അനുമതിക്കായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്ന് ഡല്‍ഹിയിലെത്തും. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനാണ് ഉമ്മന്‍ ചാണ്ടി എത്തുന്നത്. കൊച്ചി മെട്രോയ്ക്കുള്ള വായ്പയും കുട്ടനാട് പാക്കേജും മറ്റ് വികസന പരിപാടികളും ചര്‍ച്ച വിഷയമാവും. പ്രണാബ് മുഖര്‍ജി, പി.ചിദംബരം, എ.കെ.ആന്റണി തുടങ്ങിയവുമായി അദ്ദേഹം ചര്‍ച്ച നടത്തും. മന്ത്രിമാരായ അടൂര്‍ പ്രകാശും പി.ജെ.ജോസഫും മുഖ്യമന്ത്രിയോടൊപ്പം ഡല്‍ഹി സന്ദര്‍ശനത്തിനുണ്ട്.