അണ്വായുധങ്ങളുടെ എണ്ണം കുറയ്ക്കും: ഒബാമ

single-img
26 March 2012

ആവശ്യത്തിലേറെ അണ്വായുധങ്ങള്‍ യുഎസിന്റെ പക്കലുണെ്ടന്നു സമ്മതിച്ച പ്രസിഡന്റ് ഒബാമ അണ്വായുധശേഖരത്തില്‍ വെട്ടിക്കുറവു വരുത്തുമെന്നു വ്യക്തമാക്കി. റഷ്യയുടെ പക്കലുള്ള അണ്വായുധങ്ങളും കുറയ്ക്കണം. ഇക്കാര്യം സംബന്ധിച്ച് പ്രസിഡന്റ് മെദ്‌വെദെവുമായി ചര്‍ച്ച നടത്തും. സിയൂളില്‍ അണ്വായുധ സുരക്ഷാ ഉച്ചകോടിക്കെത്തിയ ഒബാമ ഹാന്‍കുക്ക് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളോടു സംസാരിക്കുകയായിരുന്നു. 1500ലധികം അണ്വായുധങ്ങളും 5000ത്തിലധികം ബാലിസ്റ്റിക് മിസൈലുകളും അമേരിക്കയ്ക്കുണ്ട്. ആണവപദ്ധതിയുമായി മുന്നോട്ടു നീങ്ങുന്നതിനെതിരേ ഇറാനും ഉത്തരകൊറിയയ്ക്കും ഒബാമ ശക്തമായ താക്കീതു നല്‍കി.