പത്ര ഏജന്റുമാരുടെ സമരം തീര്‍ക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന്

single-img
26 March 2012

ദിവസങ്ങളായി പത്ര ഏജന്റുമാര്‍ നടത്തുന്ന സമരങ്ങളില്‍ ജനങ്ങള്‍ക്കുണ്ടായിക്കൊണ്ടിരിക്കുന്ന ബുദ്ധിമുട്ടു പരിഹരിക്കാന്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് ഓള്‍ കേരള ന്യൂസ് പേപ്പര്‍ ഏജന്റ്‌സ് ആന്‍ഡ് സെല്ലേഴ്‌സ് കോണ്‍ഗ്രസ് (ഐഎന്‍ടിയുസി) സംസ്ഥാന പ്രവര്‍ത്തകസമിതി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പി.സി. തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കുഞ്ഞ് ഇല്ലമ്പള്ളി യോഗം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി കെ.കെ .ഗോപാലന്‍ കാക്കോളില്‍, എ.സി.മോഹനന്‍, രാജേഷ് പാലങ്ങാട്ട് എന്നിവര്‍ പ്രസംഗിച്ചു.