അഞ്ചാം മന്ത്രിക്കായി ലീഗ് ഏറ്റുമുട്ടലിനില്ല: മുനീര്‍

single-img
26 March 2012

അഞ്ചാം മന്ത്രിക്കായി മുസ്‌ലിം ലീഗ് ഏറ്റുമുട്ടലിനില്ലെന്ന് ലീഗ് മന്ത്രി എം.കെ.മുനീര്‍. 28ന് ചേരുന്ന യുഡിഎഫ് യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. മന്ത്രി സ്ഥാനത്തിനായി സമ്മര്‍ദം ചെലുത്തില്ല. ലീഗിനനുകൂലമായ നിലപാട് യുഡിഎഫ് സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും മുനീര്‍ പറഞ്ഞു.