ചുവടുറപ്പിച് മസാക്കലി, താരമാകാന്‍ ജഗ്ഗിങ്ങ്സ്

single-img
26 March 2012
ഫാഷന്‍ തരംഗം എത്ര തന്നെ ആഞ്ഞടിച്ചാലും ചുരിദാറിനെ സുന്ദരിമാര്‍ക്ക് പെട്ടെന്നൊന്നും  കയ്യൊഴിയാന്‍ സാധിക്കില്ല. പെണ്‍കുട്ടികളുടെ അഴകിനു മാറ്റു കൂട്ടാനും പ്രായഭേധമന്യേ ധരിക്കാനും ഈ ടോപ്‌ ബോട്ടം ദുപട്ട ട്രൈയോസിനോളം  ഒരു വസ്ത്രവും  വരില്ല എന്നതാണ് സത്യം. കാലത്തിനും മാറി വരുന്ന ഫാഷന്‍ ട്രെണ്ടിനും അനുസരിച്ച് രൂപ മാറ്റം വരുത്തി ചുരിദാറുകള്‍ വിപണി  അടക്കി വാഴുകയാണ്.
മസാക്കലി തന്നെ
മസാക്കലി തരംഗം പെണ്‍കൊടികളെ പെട്ടെന്നൊന്നും വിട്ടോഴിയില്ലെന്നാണ് വിപണികള്‍ തരുന്ന റിപ്പോര്‍ട്ട്‌. സ്ട്രൈറ്റ്‌, അമ്ബ്രല്ല എന്നി വ്യത്യസ്ത രൂപത്തിലാണ് മസാക്കലി പുതിയ മാറ്റം. കടും നിറങ്ങളോട് തന്നെയാണ് കാമ്പസിന് താല്പര്യം. ഡബിള്‍ എക്സ് എല്‍, എക്സ് എല്‍, മീഡിയം എന്നി മൂന്നു മോഡലുകളില്‍ മസാക്കലി ലഭ്യമാണ്. വില 1000 ത്തില്‍ തുടങ്ങുമെങ്കിലും മനസ്സില്‍ ആഗ്രഹിക്കുന്ന ഒരു മസാക്കലി സ്വന്തമാക്കാന്‍ കുറഞ്ഞത്‌ 4000 രൂപയെങ്കിലും മുടകേണ്ടി വരും.
മാറ്റിനിര്‍ത്താന്‍ ആകാതെ ലെഗ്ഗിങ്ങ്സ്
ചുരിദാര്കളിലെ ബോട്ടം ലെഗ്ഗിങ്ങ്സുകള്‍ക്കാന് വഴിമാറിയത്. ബനിയന്‍ തുണിയില്‍ വിവിധ വര്‍ണങ്ങളില്‍ ലഭിക്കുന്ന ലെഗ്ഗിങ്ങ്സിനു വിപണിയിലെ താരമാകാന്‍ അധിക സമയം വേണ്ടി വന്നില്ല. റെഡി ടു യൂസ് ആണ് ഇതിനെ കൂടുതല്‍ പ്രിയങ്കരമാക്കുന്നത്. ലെഗ്ഗിങ്ങ്സിലെ വ്യതസ്തതകളാണ്   വിപണിയിലെ  മറ്റൊരു കാഴ്ച. പ്രിന്റഡ് ലെഗ്ഗിങ്ങ്സ് ആണ് പുതിയ ട്രെന്‍ഡ്. ഫ്ലോറല്‍, ബ്ലോക്ക്‌ പ്രിന്റിങ്ങിലാണ് ഇവ ലഭിക്കുന്നത്. സാധാരണ ലെഗ്ഗിങ്ങ്സുകള്‍ 250 മുതല്‍ 350 വരെ വില വരുമ്പോള്‍ പ്രിന്റഡ് ലെഗ്ഗിങ്ങ്സിനു 450 രൂപയാണ് വില.
ജഗ്ഗിങ്ങ്സ്
ഒരുകാലത്ത് കുര്‍ത്തകള്‍ക്കും   നീളന്‍ ടോപ്പുകള്‍ക്കും ജീന്‍സ് ആയിരുന്നു പെണ്ക്കൊടികള്‍ക്ക് കൂട്ട്. എന്നാല്‍ ലെഗ്ഗിങ്ങ്സ് ഒരു പരിധി വരെ ജീന്സിനെ മാറ്റി നിര്‍ത്തിയ സാഹചര്യത്തിലാണ് ജഗ്ഗിങ്ങ്സിന്റെ വരവ്. ജീന്സിനോട് സാമ്യമുള്ള ബനിയന്‍ തുണികളിലാണ്‌ ജഗ്ഗിങ്ങ്സ്. ലെഗ്ഗിങ്ങ്സിന്റെ സൌകര്യവും ജീന്‍സിന്റെ ഗാംഭീര്യവും അങ്ങനെ ഒറ്റയടിക്ക് ഇനി  ജഗ്ഗിങ്ങ്സിലൂടെ സ്വന്തമാക്കാം. 780  രൂപയാണ് ഇതിന്റെ വില.
 ചില ദുപ്പട്ട  വിശേഷങ്ങള്‍
വര്‍ക്ക് ചെയ്ത ദുപ്പട്ടകളാണ് വിപണിയിലെ മറ്റൊരു കാഴ്ച. സില്‍ക്ക് തുണിയില്‍ കാന്താ വര്‍ക്ക്‌ ചെയ്ത ദുപ്പട്ടകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്‌. പ്ലെയിന്‍  ടോപ്‌, ബോട്ടം എന്നിവയ്ക്കൊപ്പം  ലെയര്‍ ആയിട്ടാണ് വര്‍ക്ക്‌ ദുപ്പട്ടകല്‍ ധരിക്കാറ്. 1200 രൂപയാണ് ഇതിന്റെ വില.