മാര്‍പാപ്പ ക്യൂബയിലെത്തി

single-img
26 March 2012

മെക്‌സിക്കോയിലെ ത്രിദിന സന്ദര്‍ശനത്തിനുശേഷം ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ഇന്നലെ ക്യൂബയിലെത്തി. ക്യൂബയിലെ രണ്ടാമത്തെ വലിയ നഗരമായ സാന്തിയാഗോയില്‍ തുറന്ന വേദിയില്‍ അദ്ദേഹം ദിവ്യബലി അര്‍പ്പിക്കും. ഇന്ന് ഹവാനയിലേക്കു തിരിക്കുന്ന മാര്‍പാപ്പ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയുമായി കൂടിക്കാഴ്ച നടത്തും.
ഇതിനിടെ കാന്‍സര്‍ ചികിത്സയ്ക്കായി ക്യൂബയിലെത്തിയിട്ടുള്ള വെനസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസും മാര്‍പാപ്പയെ സന്ദര്‍ശിക്കുമെന്ന് അഭ്യൂഹമുണ്ട്. എന്നാല്‍ ഇപ്പോള്‍ അത്തരമൊരു കാര്യം പരിഗണനയിലില്ലെന്നാണ് വത്തിക്കാന്‍ വക്താവ് പ്രതികരിച്ചത്. ഫിഡല്‍ കാസ്‌ട്രോയുമായും കൂടിക്കാഴ്ചയ്ക്കു സാധ്യതയുണ്ട്.