മലേഷ്യൻ ഗ്രാൻപി അലൊൻസോയ്ക്ക്

single-img
26 March 2012

കോലാലംപൂര്‍: ഫോർമുല വൺ കാറോട്ടമത്സരത്തിലെ രണ്ടാം മത്സരമായ മലേഷ്യന്‍ ഗ്രാന്റ് പ്രീയില്‍ ഫെറാറിയുടെ ഫെര്‍ണാണ്ടോ അലോണ്‍സോ ജേതാവായി. കഴിഞ്ഞ 8 മാസത്തിനിടെ ആദ്യമായാണ് അലൊൻസോ ഒന്നാമതെത്തുന്നത്.മത്സരത്തിൽ കത്തി നിന്ന സേബർ ഫെറാറിയുടെ സെർജിയോ പെരസീനയെ പിന്നിലാക്കിയാണ് അലൊൻസോ കരിയറിലെ 28-മത്തെ നേട്ടത്തിലെത്തിയത്  മക് ലാരൻ  ഡ്രൈവർ ലൂയിസ്‌ ഹാമില്‍ട്ടൻ ആണ് മൂന്നാം സ്‌ഥാനക്കാരൻ.