ഒളിമ്പിക്സ് യോഗ്യത നേടി സീമ ആന്റിൽ

single-img
26 March 2012

ന്യൂഡല്‍ഹി: ഇന്ത്യയുടെ വനിതാ ഡിസ്കസ് ത്രോ താരം സീമ ആന്റിൽ ലണ്ടന്‍ ഒളിംപിക്സിന് യോഗ്യത നേടി.കാലിഫോര്‍ണിയ സര്‍വകലാശാലാ ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പില്‍ 62.60 മീറ്റര്‍ എറിഞ്ഞാണ് സീമ ലണ്ടന്‍ ഒളിമ്പിക്‌സിനുള്ള ‘എ’ യോഗ്യതാ ദൂരം സ്വന്തമാക്കിയത്. ആദ്യ ശ്രമത്തിലാണ് സീമ ഈ ദൂരം പിന്നിട്ടത്.ആറ് മാസമായി കോച്ച് ടോണി സിയാരല്ലിയുടെ കീഴില്‍ കടുത്ത പരിശീലനത്തിലായിരുന്നു സീമ.യോഗ്യത നേടിയതോടെ സീമ മത്സരത്തിൽ നിന്നും പിന്മാറി. ലണ്ടന്‍ ഒളിംപിക്സിന് യോഗ്യത നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ അത്ലറ്റാണ് സീമ അന്റില്‍.