ദേശീയ പാതയില്‍ സ്റ്റീല്‍ബോംബ് കണ്ടെത്തി

single-img
26 March 2012

കണ്ണൂര്‍-തളിപ്പറമ്പ് ദേശീയപാതയില്‍ കീച്ചേരി പെട്രോള്‍ പമ്പിനു സമീപം  റോഡരികിലെ  ട്രാന്‍സ്‌ഫോര്‍മറിനടിയില്‍ ഒളിപ്പിച്ചുവച്ച നിലയില്‍ ഉഗ്രശേഷിയുള്ള സ്റ്റീല്‍ ബോബ് കണ്ടെത്തി. ഇന്ന് രാവിലെ ഇതുവഴി യാത്രചെയ്തവരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വളപ്പട്ടണം പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

വളപട്ടണം  എസ്.ഐ പ്രമോദ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. തുടര്‍ന്ന്  ബോംബ് സ്‌ക്വാഡ് ബോംബ് നിര്‍വീര്യമാക്കാനായി വളപട്ടണം പാലോട്ടുവയലിലേയ്ക്ക് കൊണ്ടുപോയി. വിവരമറിഞ്ഞ് ആളുകള്‍ തടിച്ചുകൂടിയതിനെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.