നടന്‍ ജോസ്പ്രകാശിന്റെ സംസ്‌ക്കാരം ഇന്ന്

single-img
26 March 2012

അന്തരിച്ച നടന്‍ ജോസ്പ്രകാശിന്റെ മൃതദേഹം ഇന്ന് സംസ്‌ക്കരിക്കും. ആലുവ  തോട്ടുമുഖത്ത് മകന്‍ ഷാജിയുടെ വീട്ടില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍  രാഷ്ട്രീയരംഗത്തെയും സിനിമാരംഗത്തേയും ഒട്ടേറെ പേര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

രാവിലെ 8.30നു മൃതദേഹം എറണാകുളം ടൗണ്‍ഹാളില്‍ കൊണ്ടുപോയി. അവിടെ പൊതുദര്‍ശനത്തിനു വച്ചശേഷം 11 മണിയോടെ ചിറ്റൂര്‍ റോഡില്‍ അയ്യപ്പന്‍കാവിനു സമീപം സെമിത്തേരിമുക്കിലെ പള്ളിയിലേക്കു കൊണ്ടുപോകും.  തുടര്‍ന്ന് ഔദ്യോഗിക ബഹുമതികളോടെ സംസ്‌ക്കരിക്കും. വിദേശത്തുള്ള മകള്‍  ജാസ്മിന്‍ എത്തുന്നതിനു വേണ്ടിയാണ് സംസ്‌ക്കാരം ഇന്നത്തേയ്ക്ക്  മാറ്റിവച്ചത്.   കര്‍ദിനാള്‍ ജോര്‍ജ് അലഞ്ചേരി വസതിയിലെത്തി പ്രാര്‍ത്ഥന നടത്തി.