ഇമ്മാനുവല്‍ സില്‍ക്‌സിന്റെ കോട്ടയം നവീകരിച്ച ഷോറൂം തുറന്നു

single-img
26 March 2012

മംഗല്യപ്പട്ടുകളുടെ ഏറ്റവും നല്ല കളക്ഷനും ലോക പ്രശസ്ത ടെക്‌സ്റ്റെയില്‍ ബ്രാന്റുകളുടെ കേന്ദ്രവുമായി നവീകരിച്ചിരിക്കുന്ന കോട്ടയം ഇമ്മാനുവല്‍ സില്‍ക്‌സ് ഷോറൂമിന്റെ ഉദ്ഘാടനം ടോളിവുഡ് താരം അല്ലു അര്‍ജുനും റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ചേര്‍ന്നു നിര്‍വഹിച്ചു. ഒന്നേകാല്‍ ലക്ഷം സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയുള്ള കോട്ടയം ഇമ്മാനുവല്‍ സില്‍ക്‌സില്‍ ലോകമെമ്പാടുമുള്ള ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ അണിനിരത്തിയിരിക്കുന്നു. പ്രീമിയം, ഇക്കണോമി റേഞ്ചുകളിലുള്ള അതിമനോഹരമായ കാഷ്വല്‍, എക്‌സിക്യൂട്ടീവ് ബ്രാന്‍ഡഡ് സെലക്ഷനുകള്‍ക്കൊപ്പം, ഷെര്‍വാണി, കുര്‍ത്ത, സ്യൂട്ട്, ദോത്തി തുടങ്ങി ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ ബ്രാന്റുകള്‍ ഒരുക്കിയിട്ടുണ്ട്.

ലക്ഷത്തിലധികം ജ്വല്ലറി മാച്ചിംഗ് വെഡ്ഡിംഗ് സാരികള്‍, വെഡ്ഡിംഗ് ഗൗണുകള്‍, കാഞ്ചീപുരം, കാഷ്മീരി, ബാന്ദ്‌നി, കല്‍ക്കത്ത, ബനാറസ് സില്‍ക്, സ്‌പെഷല്‍ ഡിസൈനര്‍ വെഡ്ഡിംഗ് സാരികള്‍ ഒപ്പം ട്രെന്റി വസ്ത്ര വൈവിധ്യങ്ങളായ ലാച്ച, ലഹങ്ക, കുര്‍ത്ത തുടങ്ങിയവയും ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്. ലോകോത്തര ബ്രാന്‍ഡഡ് കിഡ്‌സ് വെയറുകള്‍ കുട്ടികളെ ഫാഷന്‍ ലോകത്തെ വര്‍ണതാരങ്ങളാക്കി മാറ്റുന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് സംഗീത വിരുന്നും സൗത്ത് ഇന്ത്യന്‍ മോഡലുകളുടെ ഫാഷന്‍ഷോയും ബോളിവുഡ് ഗ്രൂപ്പിന്റെ സിനിമാറ്റിക്ക് ഡാന്‍സും ഉണ്ടായിരുന്നു.