മലബാര്‍ സിമന്റസ് അഴിമതി സംബന്ധിച്ച സര്‍ക്കാര്‍ നടപടിക്ക് സ്റ്റേ

single-img
26 March 2012

മലബാര്‍ സിമന്റസ് അഴിമതിക്കേസില്‍ മുന്‍ ചീഫ് സെക്രട്ടറിയും കമ്പനി ചെയര്‍മാനുമായിരുന്ന ജോണ്‍ മത്തായി ഉള്‍പ്പെടെ മൂന്നു പേരെ കുറ്റവിമുക്തരാക്കിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഐസക് വര്‍ഗീസ് സമര്‍പ്പിച്ച ഹര്‍ജിയിലാണു സ്റ്റേ. ജോണ്‍ മത്തായിക്കൊപ്പം ബോര്‍ഡ് അംഗങ്ങളായിരുന്ന കൃഷ്ണകുമാര്‍, പത്മനാഭന്‍ നായര്‍ എന്നിവരെ കുറ്റവിമുക്തരാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. 2004- 2008 കാലഘട്ടത്തില്‍ കമ്പനിയില്‍ 16.17 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് ആരോപണം. ടെന്‍ഡര്‍ ക്ഷണിക്കാതെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സ്ഥാപനത്തിനു വിതരണ കരാര്‍ നല്‍കിയെന്നും കണെ്ടത്തിയിരുന്നു.