പടക്കശാലയില്‍ സ്‌ഫോടനം: ഹൃദയാഘാതം മൂലം അയല്‍വാസി മരിച്ചു

single-img
26 March 2012

കോട്ടയം  വാകത്താനം വള്ളിക്കാട്ട് ദയറായ്ക്ക് സമീപം ജറുസലേം മൗണ്ട് കുന്നുപ്പറമ്പില്‍ ഷാജിയുടെ  ഉടമസ്ഥതയിലുള്ള പടക്കശാലയാണ്  ഉഗ്രസ്‌ഫോടനത്തില്‍ തകര്‍ന്നത്. സംഭവമറിഞ്ഞതിനെ തുടര്‍ന്ന് അയല്‍വാസി ചിറയില്‍ കുട്ട(55)നാണ് ഹൃദയാഘാതം മൂലം മരിച്ചത്.
സംഭവ സമയത്ത് പടക്കശാലയില്‍ നാലു തൊഴിലാളികള്‍ ഉണ്ടായിരുന്നെങ്കിലും അവര്‍ക്ക് പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു. ഇന്നലെ 4.45 നായിരുന്നു സംഭവം. പടക്കശാല പൂര്‍ണ്ണമായും കത്തി നശിച്ചു.  സമീപത്തെ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. വാകത്തനം പോലീസും കോട്ടയം ചങ്ങനാശേരി എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നി ശമനസേനകളും ചേര്‍ന്ന് വൈകുന്നേരം എട്ടുമണിയോടെ തീയണച്ചു.