ട്രാഫിക്കിനു ശേഷം ഗോൾഡുമായി രാജേഷ് പിള്ള വരുന്നു.

single-img
26 March 2012

ട്രാഫിക് എന്ന ഹിറ്റ്‌ ചിത്രത്തിനു ശേഷം രാജേഷ്‌ പിള്ള സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഗോള്‍ഡ്‌.ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് .വനിതാ അത്‌ലറ്റുകളുടെ സ്വര്‍ണവേട്ടയുടെ കഥയാണ് ഇത്തവണ രാജേഷ് പിള്ള പറയുന്നത്.ട്രാഫിക്കിന്റെ തമിഴ്-ഹിന്ദി പതിപ്പുകള്‍ ഒരുക്കിയതിന് ശേഷമാകും രാജേഷ് പിള്ള ഗോള്‍ഡിന്റെ ചിത്രീകരണത്തിലേക്ക് കടക്കുന്നത്.മൂന്നോ നാലോ നായക കഥാപാത്രങ്ങള്‍ ഈ ചിത്രത്തിലുണ്ടാകുമെന്നാണ് സൂചന. എന്നാല്‍ ഇവര്‍ ആരൊക്കെയാണെന്ന്  ഇതുവരെ നിശ്ചയിച്ചിട്ടില്ല.ഇതിൽ ഒരാൾ കുഞ്ചാക്കോബോബൻ ആയിരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.