ഗോവയില്‍ പെട്രോളിന് 11 രൂപ കുറച്ചു

single-img
26 March 2012

ഗോവയില്‍ പെട്രോളിന്റെ വില ലിറ്ററിന് 11 രൂപ കുറച്ചു. ബജറ്റ് പ്രസംഗത്തിനിടെ മുഖ്യമന്ത്രി മനോഹര്‍ പരിക്കറാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പെട്രോളിന്റെ വാറ്റ് നികുതി 0.1 ശതമാനമായാണ് സംസ്ഥാനത്ത് കുറച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു പെട്രോള്‍ വില 11 രൂപ കുറയ്ക്കുമെന്നത്. നികുതിയില്‍ കുറവ് വരുത്തുന്നതോടെ ഗോവയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 55 രൂപയായി കുറയും. ചര്‍ച്ചയ്ക്ക് ശേഷം ബജറ്റ് പാസാക്കുന്നതോടെ പുതുക്കിയ വില പ്രാബല്യത്തില്‍ വരും. 5.33 ലക്ഷം ഇരുചക്രവാഹന ഉടമകളുണ്ട് സംസ്ഥാനത്ത്. വിമാന ഇന്ധനത്തിന്റെ വാറ്റ് നികുതിയും 22 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി കുറച്ചിട്ടുണ്ട്. ഗോവയിലേക്ക് സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികള്‍ക്കും ഇത് ഏറെ പ്രയോജനകരമാകും.