കോടതിവിധി എതിരായാല്‍ ഗീലാനി രാജിവയ്ക്കും

single-img
26 March 2012

കോടതിയലക്ഷ്യക്കേസില്‍ സുപ്രീംകോടതി വിധി എതിരായാല്‍ പ്രധാനമന്ത്രിപദം ഒഴിയാന്‍ യൂസഫ് റാസാ ഗീലാനി തീരുമാനിച്ചെന്ന് പാക് പത്രമായ ഡെയിലി ടൈംസ് റിപ്പോര്‍ട്ടു ചെയ്തു. പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച നടത്തിയശേഷമാണ് ഗീലാനി ഈ തീരുമാനം എടുത്തത്. ആവശ്യമെങ്കില്‍ ഗീലാനി നേരി ട്ടു കോടതിയിലെത്തി സര്‍ദാരിക്ക് എതിരേയുള്ള അഴിമതിക്കേസ് പുനരാരംഭിക്കാന്‍ ഭരണഘടനാപരമായി സാധ്യമല്ലെന്ന നിലപാട് അറിയിക്കുകയും രാജിക്കത്ത് നല്‍കുകയും ചെയ്യുമെന്ന് പിപിപി നേതൃത്വം വ്യക്തമാക്കി. അടുത്തുവരുന്ന മന്ത്രിസഭാ അഴിച്ചുപണിയില്‍ ഗീലാനിയുടെ പുത്രന്‍ മൂസാ അലി ഗീലാനിയെ കാബിനറ്റില്‍ എടുക്കാനും പിപിപി തീരുമാനിച്ചിട്ടുണ്ട്. മുള്‍ട്ടാനിലെ ഉപതെരഞ്ഞെടുപ്പില്‍ ഗീലാനിയുടെ പുത്രന്‍ നാഷണല്‍ അസംബ്‌ളിയിലേക്കു വിജയിച്ചിരുന്നു. വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി രാജിവച്ചതിനെത്തുടര്‍ന്നുണ്ടായ ഒഴിവിലാണു തെരഞ്ഞെടുപ്പു നടത്തിയത്.