സിപിഐ ജനറല്‍ സെക്രട്ടറി സ്ഥാനം എ.ബി.ബര്‍ദന്‍ ഒഴിയുന്നു

single-img
26 March 2012

എ.ബി.ബര്‍ദന്‍ സിപിഐ ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയുന്നു. സുധാകര്‍ റെഡ്ഡി പുതിയ സെക്രട്ടറിയാകും. പാര്‍ട്ടി ഭരണഘടന അനുസരിച്ച് സെക്രട്ടറി സ്ഥാനത്തു നിന്നും മാറാന്‍ സമയമായെന്ന് ബര്‍ദന്‍ പറഞ്ഞു. നാളെ ആരംഭിക്കുന്ന സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിലാണ് അദ്ദേഹം സ്ഥാനം ഒഴിയുക. സ്ഥാനം ഒഴിഞ്ഞാലും പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായി തുടരും. സി.കെ.ചന്ദ്രപ്പന്റെ പിന്‍ഗാമിയെ ഏപ്രില്‍ 8, 9 തീയതികളില്‍ ചേരുന്ന സംസ്ഥാന കൗണ്‍സില്‍ തീരുമാനിക്കുമെന്നും എ.ബി.ബര്‍ദന്‍ പറഞ്ഞു.