സി പി ഐ-സി പി എം സംഘർഷം

single-img
26 March 2012

തൊടുപുഴ:ചിന്നക്കനാല്‍ മുട്ടുകാടു സിപിഐ- സിപിഎം സംഘര്‍ഷത്തില്‍ ഇരു പാര്‍ട്ടികളുടെയും ലോക്കല്‍ സെക്രട്ടറിമാരായ ബി.എസ്. ആല്‍വിൻ, വേലുച്ചാമി എന്നിവർക്ക്  വെട്ടേറ്റു.  സിപിഐ മുട്ടുകാട് ലോക്കല്‍ സെക്രട്ടറി വേലുച്ചാമിയെ ടാറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇയാളുടെനില ഗുരുതരമാണെന്നു ഡോക്ടർമാർ അറിയിച്ചു. മൂന്നാർ കൈയ്യേറ്റവുമായി ബന്ധപ്പെട്ട് കുറച്ചു നാളായി ഇരു പാർട്ടികൾക്കിടയിലുംസംഘര്‍ഷം നിലനില്‍ക്കുകയായിരുന്നു.

കഴിഞ്ഞദിവസം ഡി.വൈ.എഫ്.ഐ. നടത്തിയ വഴിതടയല്‍ സമരത്തില്‍ സി.പി.ഐ. നേതാക്കള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് സി.പി.ഐ.പ്രവര്‍ത്തകര്‍ രംഗത്തെത്തിയത് സംഘര്‍ഷം സൃഷ്ടിച്ചിരുന്നു.