കമ്യൂണിസം കാലഹരണപ്പെട്ടു:മാർപാപ്പ

single-img
26 March 2012

കമ്യൂണിസം കാലഹരണപ്പെട്ടു എന്നും അത് യാഥാർഥ്യങ്ങളിൽ നിന്ന് അകന്ന് പോയെന്നും മാർപാപ്പ.പ്രസ്താവനയ്ക്ക് പിന്നാലെ മാർപാപ്പ ഇന്ന് ക്യൂബയിൽ എത്തും.പുതിയ ഭരണമാതൃക കണ്ടെത്തണമെന്ന ആഹ്വാനവുമായി സന്ദര്‍ശനത്തിനെത്തുന്ന മാര്‍പാപ്പയെ തങ്ങള്‍ ആദരപൂര്‍വം ശ്രവിക്കുമെന്ന് ക്യൂബ പ്രഖ്യാപിച്ചിട്ടുണ്ട്.പാതകളും വീടുകളും അലങ്കരിച്ച് മാര്‍പാപ്പയെ വര്‍ണാഭമായി സ്വീകരിക്കാനുളള ഒരുക്കത്തിലാണ് ക്യൂബ. പ്രസിഡന്‍റ് റൗള്‍ കാസ്‌ട്രോയുമായി മാര്‍പാപ്പ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഫിദല്‍ കാസ്‌ട്രോയെയും അദ്ദേഹം കണ്ടേക്കും.